Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി സാജിറിൽ മരിച്ചു
ദവാദ്മി: മലയാളിയെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കക്കാഴം സ്വദേശി കമ്പിവളപ്പിൽ അബൂബക്കർ നൗഷാദാണ് (51) ദവാദ്മിയിൽ നിന്ന് 110 കിലോമീറ്ററകലെ സാജിറിലെ കൃഷിത്തോട്ടത്തിൽ താമസസ്ഥലത്ത് മരിച്ചത്. നാലു ദിവസം മുമ്പാണ് സംഭവമെങ്കിലും മൃതദേഹം ദാവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സാജിറിലെ ആശുപത്രി മോർച്ചറിയിൽ നിന്നാണ് ഇവിടേക്ക് എത്തിച്ചത്. ഹൗസ് ഡ്രൈവർ വിസയിൽ ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. കൃഷിപ്പണിയായിരുന്നു ഇവിടെ. നേരത്തെ കുവൈത്തിൽ ജോലി ചെയ്തിരുന്നു. പിതാവ്: അബൂബക്കർ. മാതാവ്: റാവിയത്ത് . ഭാര്യ: ലൈല. മക്കൾ: നൗഫിൻ (19), നഹൻ (10). മൃതദേഹം ദാവാദ്മിയിൽ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനമെന്ന് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.