ജുബൈൽ: കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ജുബൈലിൽ മരിച്ചു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാർ (52) ആണ് മരിച്ചത്. 22 വർഷമായി ജുബൈലിലെ പ്രമുഖ കമ്പനിയിൽ സർവേ മാനേജർ ആയി ജോലി ചെയ്തുവരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: സ്മിത രവീന്ദ്രൻ. ഏക മകൾ ആതിര പ്ലസ് വൺ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.