ദമ്മാം: കൗതുകംപകർന്ന് സൗദി യുവതീയുവാക്കളുടെ സമൂഹവിവാഹം. അൽഅഹ്സയിൽ ഉത്സവാന്ത രീക്ഷത്തിൽ നടന്ന സമൂഹ വിവാഹങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്നതായി. രണ്ട് വ്യത്യസ്ത വേദി കളിലായി 74 യുവതീയുവാക്കളാണ് ഒരുമിച്ച് വൈവാഹിക ജീവതത്തിലേക്ക് പ്രവേശിച്ചത്. ഇ തിൽ 46 വിവാഹങ്ങൾ അൽബത്താലിയ പട്ടണത്തിലും 28 വിവാഹങ്ങൾ അത്തറാഫീൽ പട്ടണത്തിലുമാണ് നടന്നത്.
രണ്ടിടങ്ങളിലെയും പരിപാടികൾ തമ്മിൽ നേരിട്ട് ബന്ധങ്ങളൊന്നുമില്ല. രണ്ടിടത്തുംകൂടി കല്യാണങ്ങൾ നടത്താൻ 400ലധികം യുവ സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങുകയായിരുന്നു. സൗദി അറേബ്യയിൽ സമൂഹവിവാഹങ്ങൾ വിരളമാണെങ്കിലും അൽഅഹ്സയിൽ ഇത് പാരമ്പര്യമായി പിന്തുടരുന്ന സാമൂഹിക ആചാരമാണ്. ഭൂമിശാസ്ത്രപരമായ ഒട്ടനവധി സവിശേഷതകൾക്കൊപ്പം ഇത്തരം നന്മകൾനിറഞ്ഞ നാട്ടുനടപ്പുകളും അൽഅഹ്സയിലെ സാമൂഹിക ജീവിതത്തെ വ്യത്യസ്തമാക്കുന്നു.
സമൂഹ വിവാഹമെന്ന പാരമ്പര്യനിഷ്ഠ തന്നെയാണ് അതിൽ പ്രധാനപ്പെട്ടതും. വിവാഹങ്ങൾ ഒരുമിച്ച് നടത്തി ചെലവ് ചുരുക്കുക, ഒരു നാടിെന മുഴുവൻ പെങ്കടുപ്പിക്കുക, പുതുതലമുറയിൽ സാമൂഹിക ജീവികളാണെന്ന ബോധം ഉൗട്ടിയുറപ്പിക്കുക എന്ന ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. വിവാഹ ക്ഷണക്കത്ത് ഒരുമിച്ച് അച്ചടിക്കും. ഒരുമിച്ചുചേർന്ന് ആളുകളെ ക്ഷണിക്കും.
നാട്ടുത്സവങ്ങൾപോലെതന്നെ എല്ലാ ഒരുക്കങ്ങൾക്കുമായി നാട്ടുകാരെല്ലാം ഒരുമിച്ച് പ്രവർത്തിക്കും. ജനങ്ങൾക്കിടയിലെ ഐക്യപ്പെടലിെൻറയും സഹകരണ മനോഭാവത്തിെൻറയും തെളിവാണ് സമൂഹവിവാഹമെന്ന് ആഘോഷസമിതി പ്രസിഡൻറ് അബ്ദുല്ല അൽഅസ്മഖ് പറഞ്ഞു. ഒരുമിച്ച് നടത്തുേമ്പാൾ വിവാഹച്ചെലവ് ഗണ്യമായി കുറയും.
ഒാരോ വിവാഹത്തിനുംേവണ്ടി വെവ്വേറെ ചെലവഴിക്കുന്ന പണം ലാഭിക്കാനാവും. അനാവശ്യ ചെലവുകൾ ഒഴിവാക്കാനാവും. പണമില്ലാത്തതിനാൽ വിവാഹം നടത്താൻ വൈകുന്നതുപോലുള്ള ദുരവസ്ഥകൾക്കും പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർഷവും സമൂഹവിവാഹങ്ങൾക്ക് ഇങ്ങനെ വേദി ഒരുങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.