റി​യാ​ദി​ലെ അ​ൽ യാ​സ്മി​ൻ സ്കൂ​ൾ കെ.​ജി വി​ഭാ​ഗം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ കെ.​ജി വി​ഭാ​ഗം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ‘മാ​രി​പോ​സ-2023’ അ​ര​ങ്ങേ​റി

റി​യാ​ദ്​: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ റി​യാ​ദ്, കെ.​ജി വി​ഭാ​ഗം 25ാമ​ത് വാ​ർ​ഷി​ക​ദി​നം ‘മാ​രി​പോ​സ-2023’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. ചി​ത്ര​ശ​ല​ഭം എ​ന്ന​ർ​ഥം വ​രു​ന്ന മാ​രി​പോ​സ എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ തീം. ​ഫ​ർ​ഹ നാ​സ്, ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ബ്​​ദു​ൽ ന​യീം ഖ​യ്യൂം, മു​ഹ​മ്മ​ദ് ഇ​സ്​​മാ​ഈ​ൽ ഹ​സ്സ​ൻ ആ​മ​ർ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ജി. വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ്, ബോ​യ്‌​സ് വി​ഭാ​ഗം ഹെ​ഡ് മാ​സ്​​റ്റ​ർ ത​ൻ​വീ​ർ സി​ദ്ദീഖി, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ഓ​ഫീ​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ.​ഒ സൈ​ന​ബ് ഹൈ​ദ്ര തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​​േദ്ധ​യ​മാ​യി.

കെ.​ജി വി​ഭാ​ഗ​ത്തി​ലെ പ​റ​ന്നു​യ​രു​ന്ന ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ അ​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രേ​യും ര​സി​പ്പി​ക്കു​ക​യും അ​ങ്ങ​നെ വാ​ർ​ഷി​ക ദി​ന​ത്തെ ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. കെ.​ജി ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജ​ദ് നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഒ​രു കൂ​ട്ടാ​യ പ​രി​ശ്ര​മ​ഫ​ല​മാ​യി​രു​ന്നു മാ​രി​പോ​സ.

Tags:    
News Summary - Al Yasmin School- KG Department- Annual Day celebration-Mariposa-2023 conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.