സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടൊപ്പം അൽഉലായിലെ കാഴ്​ച കാണാനിറങ്ങിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽഥാനി

ഉപരോധകാലത്ത്​ അകന്ന ഹൃദയങ്ങളെ അടുപ്പിക്കാൻ യുവ നേതാക്കളുടെ കാർ സവാരി

റിയാദ്​: സാഹോദര്യ ​െഎക്യത്തി​െൻറ ഉറച്ച പ്രഖ്യാപനം നടത്തി ഉച്ചകോടി പിരിഞ്ഞപ്പോൾ​ അതി​െൻറ ബഹളങ്ങളിൽ നിന്നും മുക്തരായി ആ യുവ നേതാക്കൾ ഒരു കാർ റൈഡിന്​ പോയി.​ ഒറ്റ ആലിംഗനത്തിലൂടെ ​ഉറ്റ സൗഹൃദത്തി​െൻറ ഹൃദയബന്ധം പുന:സ്ഥാപിച്ച​ അവർ മാനവ ചരിത്രത്തി​െൻറ വലിയ പ്രദർശന ശാലകളിലൊന്നിലെ വിസ്​മയ കാഴ്​ചാനുഭവങ്ങളിലൂടെ കാറിൽ ചുറ്റിയടിച്ചു. ഗൾഫ്​ ഉച്ചകോടിക്കെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽഥാനി, സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഡ്രൈവ്​ ചെയ്​ത കാറിൽ​ അൽഉലായിലെ പ്രാചീന മാനവസംസ്​കൃതിയുടെ ശേഷിപ്പുകൾ കാണാനിറങ്ങി​.

2017 ൽ തുടങ്ങിയ ഖത്തർ ഉപരോധം പിൻവലിച്ച അൽഉലായിലെ ഗൾഫ്​ ഉച്ചകോടിക്ക്​ ശേഷമായിരുന്നു യുവ ​നേതാക്കളുടെ കാർ സവാരി. ഉപരോധ കാലത്ത്​ ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ അകൽച്ച കുറക്കാനുള്ള നീക്കമായാണ്​ നേതാക്കളുടെ കാർ സവാരിയെ രാഷ്​ട്രീയ നിരീക്ഷകർ കാണുന്നത്​. 

Tags:    
News Summary - al ula gcc summit followup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.