അൽ ഖസീം: ഐ.സി.എഫ് അൽ ഖസീം റീജിയന് കീഴിലുള്ള വിവിധ മദ്റസകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ മദ്റസ ഫെസ്റ്റിന്റെ സമാപനം ഉനൈസ അൽ മിശ്ക്കാതുൽ ഉലൂം മഹബ്ബ ഫെസ്റ്റോടെ സമാപിച്ചു.
ഉനൈസ കിൻവാൻ ഇസ്തിറാഹയിൽ നടന്ന ഫെസ്റ്റ് പരിപാടികളുടെ വൈവിധ്യംകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഉനൈസ ഡിവിഷൻ ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾക്കുള്ള പരിപാടികൾ കൂടാതെ കുടുംബിനികൾ, പൊതുജനങ്ങൾ എന്നിവർക്കും വിവിധ മത്സരങ്ങൾ അരങ്ങേറി.
ആർ.എസ്.സി അൽ ഖസീം ചെയർമാൻ യാസീൻ ഫാളിലി പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അഷ്‌റഫി അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് അൽ ഖസീം പബ്ലിക് റിലേഷൻ മേധാവി ജാഫർ സഖാഫി കോട്ടക്കൽ മുഖ്യപ്രഭാഷണവും അൽ മിശ്കാത് മദ്റസ പ്രവേശനോത്സവ പ്രഖ്യാപനവും നടത്തി. ഐ.സി.എഫ് അൽ ഖസീം റീജൻ ജനറൽ സെക്രട്ടറി അബ്ദുല്ല സകാകർ ആശംസ നേർന്നു. ഹുസ്സൈൻ ഹാജി, മുനീർ ബാലുശ്ശേരി, ഹുസൈൻ താനാളൂർ, ശരീഫ് ഹാജി, ഷഫിയുള്ള, മൊയ്‌ദീൻ വെള്ളില, കബീർ പൊന്നാനി, ഫസൽ, ഫാറൂഖ് ഹാജി, നഹാസ്, ജലീൽ മാൻഗ്ലൂർ, ഇഖ്‌ബാൽ, അബ്ദുസ്സത്താർ വഴിക്കടവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുനീർ സഖാഫി സ്വാഗതവും ഫസൽ ബാട്ടിപ്പടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.