Posted On
date_range Updated On
date_range അൽഖോബാർ കോർണിഷ് സോക്കർ ക്ലബ് ജഴ്സി പ്രകാശനം
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ അൽഖോബാർ കോർണിഷ് സോക്കറിന്റെ പുതുവർഷത്തേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. അൽഖോബാർ സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റുവായ് ബ്രോസ്റ്റഡ് എം.ഡി കുഞ്ഞഹമ്മദ് പയ്യന്നൂർ ടീം ക്യാപ്റ്റൻ സാക്കിറിന് ആദ്യ ജഴ്സി നൽകി. ക്ലബ് പ്രസിഡൻറ് റഫീഖ് ചാച്ച അധ്യക്ഷത വഹിച്ചു. സക്കീർ വള്ളക്കടവ്, സോണി അഷ്റഫ്, ടീം മാനേജർ ജാഫർ മെട്ടമ്മൽ, സമദ് കാടങ്കോട്, സമീർ കരമന എന്നിവർ സംബന്ധിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ടീം മുതിർന്ന അംഗം ഷൗക്കത്ത് പുത്തലത്തിന് യാത്രയയപ്പും നൽകി. ജനറൽ സെക്രട്ടറി ജുനൈദ് നീലേശ്വരം സ്വാഗതവും ഷാഫി കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.