മുഖ്താർ അലി
റിയാദ്: പുതിയ സീസണിന് മുന്നോടിയായി ടീമിെൻറ കരുത്ത് വർദ്ധിപ്പിക്കുന്നതിെൻറ ഭാഗമായി, അൽ ഇത്തിഫാഖ് ക്ലബ്ബിെൻറ മധ്യനിര താരം മുഖ്താർ അലിയെ സ്വന്തമാക്കാൻ അൽ ഇത്തിഹാദ് ക്ലബ്ബും നിയോം എഫ്.സിയും തമ്മിൽ ശക്തമായ പോരാട്ടത്തിൽ. മധ്യനിരയിലെ പ്രതിരോധ ചുമതലകൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ, 28-കാരനായ സൗദി താരത്തിനായി നീയോം എഫ്.സി മാനേജ്‌മെൻറ് ചർച്ചകൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ അൽ ഇത്തിഹാദും താരത്തെ സ്വന്തമാക്കാനായി രംഗത്തെത്തിയതോടെ മത്സരം കടുത്തിരിക്കുകയാണ്. പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ ‘സ്‌പോർട്‌സ് 24’ നൽകുന്ന വിവരങ്ങൾ പ്രകാരം, ഇരു കൂട്ടരും തമ്മിലുള്ള ചർച്ചകൾ നിലവിൽ അവസാന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. കരാറിെൻറ അന്തിമ തീരുമാനങ്ങളും നടപടിക്രമങ്ങളും പൂർത്തിയാകുന്നതോടെ കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന മുഖ്താർ അലി, പിന്നീട് ഡച്ച് ക്ലബ്ബായ വിറ്റെസ്സെയ്ക്കായും കളിച്ചിട്ടുണ്ട്. സൗദി പ്രോ ലീഗിൽ അൽ ഫത്തേ, അൽ തായി എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് 2025-െൻറ തുടക്കത്തിൽ താരം അൽ ഇത്തിഫാഖിലേക്ക് ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.