‘അക്ഷരം’ പുസ്തകാസ്വാദന സദസ്​ സംഘടിപ്പിച്ചു

ജിദ്ദ: അക്ഷരം വായനാവേദി മാസാന്ത സംഗമത്തോടനുബന്ധിച്ച് പുസ്തകാസ്വാദന സദസ് സംഘടിപ്പിച്ചു. ശറഫിയ്യ ഇമാം ബുഖാരി ഇൻസ്​റ്റിറ്റ്യുട്ടിൽ ‘ഞാൻ വായിച്ച പുസ്തകം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ നാല് പ്രശസ്തമായ പുസ്തകളുടെ ആസ്വാദനവും ചർച്ചയും നടന്നു. ആൽക്കമിസ്​റ്റ്​, ആട് ജീവിതം, ‘ദുഖിക്കരുത്, അല്ലാഹു നമ്മോ​െടാപ്പമുണ്ട്’, ജീവിതത്തി​​െൻറ പുസ്തകം എന്നീ നാല് പുസ്തകങ്ങൾ സി. അബ്്ദുസലാം, ജാബിർ അബ്​ദുൽഖാദർ, ഷഹർബാനു നൗഷാദ്, ഷമീം ഇസുദ്ദീൻ എന്നിവർ സദസ്സിന് പരിചയപ്പെടുത്തി.


സലീം വടക്കുംമ്പാട്, നൗഷാദ് നിഡോളി, റുക്സാന മൂസ, എ.കെ. സൈതലവി എന്നിവർ ചർച്ചയിൽ പ​െങ്കടുത്തു. എ.മൂസ കണ്ണൂർ, അൻവർ, അബ്്ദുറഹ്​മാൻ തുറക്കൽ, റബീഅ ഷമീം ഗാനമാലപിച്ചു. നാട്ടിലേക്ക് പോകുന്ന അക്ഷരം മെമ്പർ ഹാഷിം ത്വാഹ യാത്രമൊഴി നേർന്നു. ഏറ്റവും നന്നായി പുസ്തകാസ്വാദനം നടത്തിയ ജാബിർ അബ്​ദുൽ ഖാദറിന് എ മൂസ സമ്മാനം നൽകി. അക്ഷരം കൺവീനർ ശിഹാബുദ്ദീൻ കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു.
കെ.എം അനീസ് സ്വാഗതം പറഞ്ഞു. സൈനുൽ ആബിദ്, നിസാർ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - akshara pusthakasadana-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.