?????????????????????? ?????????????? ???????? ?????????????

ആ​കാ​ശ​പ്പി​റ​വി: സൗ​ദി​യ വി​മാ​ന​ത്തി​ൽ സ്വ​ദേ​ശി​വ​നി​ത​ക്ക്​​ സു​ഖ​പ്ര​സ​വം

ജി​ദ്ദ: സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ സ്വ​ദേ​ശി​വ​നി​ത​ക്ക്​​ സു​ഖ​പ്ര​സ​വം. അ​ർ​റാ​റി​ൽ​നി​ന്ന്​ റ ി​യാ​ദി​ലേ​ക്ക്​ പു​റ​പ്പെ​ട്ട സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി​യാ​യ സ്വ​ദേ​ശി സ്​​ത്രീ​യാ​ണ് ആ​കാ​ശ​യാ​ത്ര​ക്കി​ടെ പ്ര​സ​വി​ച്ച​​ത്. ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം വി​മാ​നം അ​ർ​റാ​റി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന ശേ​ഷ​മാ​ണ്​ ഗ​ർ​ഭി​ണി​യാ​യ സ്​​ത്രീ​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​മു​ണ്ടെ​ന്ന്​ പൈ​ല​റ്റി​​െൻറ അ​റി​യി​പ്പു​ണ്ടാ​യ​തെ​ന്ന്​ അ​തേ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി​യും ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​യ ഡോ. ​അ​ൻ​ജി അ​ദ്​​നാ​ൻ ബ​ദ​വി പ​റ​ഞ്ഞു.

ഡോ​ക്​​ട​റെ​ന്ന നി​ല​യി​ൽ രോ​ഗി​യെ പ​രി​ച​രി​ക്കാ​ൻ താ​ൻ മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. ഡോ. ​ഇൗ​മാ​ൻ മ​ത​ർ എ​ന്ന സൗ​ദി ഡോ​ക്​​ട​റും അ​ബീ​ർ അ​ൻ​സി എ​ന്ന ന​ഴ്​​സി​ങ്​ വി​ദ​ഗ്​​ധ​യും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ചേ​ർ​ന്നു ​ഗ​ർ​ഭി​ണി​യെ വി​മാ​ന​ത്തി​​െൻറ പി​റ​കു​ഭാ​ഗ​ത്തെ സീ​റ്റി​ലേ​ക്ക്​ മാ​റ്റി. ഡോ​ക്​​ട​ർ​മാ​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രി​ക​ളാ​യ​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സു​ഖ​പ്ര​സ​വം ന​ട​ന്നു. കി​ങ്​ ഖാ​ലി​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ഉ​ട​നെ സ്​​ത്രീ​യെ ആം​ബു​ല​ൻ​സി​ലേ​ക്ക്​ മാ​റ്റി. സ്​​ത്രീ​യു​ടെ​യും കു​ട്ടി​യു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​യി​രു​ന്നു​വെ​ന്നും ഡോ. ​ആ​ൻ​ജി പ​റ
​ഞ്ഞു.

Tags:    
News Summary - airport delivery-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.