കെ.​എം.​സി.​സി ജി​സാ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'അ​ഹ്‌​ല​ൻ ജി​സാ​ൻ-2025' ഇ​ന്ത്യ​ൻ ക​മ്യൂണിറ്റി

മെ​ഗാ പ​രി​പാ​ടി​യി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി​യും മ​റ്റ്

അ​തി​ഥി​ക​ളും

‘അ​ഹ്‌​ല​ൻ ജി​സാ​ൻ 2025’ മെ​ഗാ ഇ​വ​ൻ​റി​ന് പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​നം

ജി​സാ​ൻ: കെ.​എം.​സി.​സി ജി​സാ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'അ​ഹ്‌​ല​ൻ ജി​സാ​ൻ-2025' ഇ​ന്ത്യ​ൻ ക​മ്മ്യൂ​നി​റ്റി മെ​ഗാ ഇ​വ​ന്റ് സ​മാ​പി​ച്ചു. ജി​സാ​ൻ ഫു​ഖ മെ​റി​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ഹാ​സം​ഗ​മ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണിറ്റി​യു​ടെ വി​ദ്യ​ാഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ ഉ​ന്ന​മ​ന​ത്തി​ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷം​സു പൂ​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത് മെ​ഗാ ഇ​വ​ൻ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

കെ.​എം.​സി.​സി ജി​സാ​ൻ വെ​ൽ​ഫെ​യ​ർ വിം​ങ്ങി​ന്റെ ഏ​റ്റ​വും ന​ല്ല സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ഷം​സു പൂ​ക്കോ​ട്ടൂ​റി​ന് കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി കൈ​മാ​റി. അ​ഹ്‌​ല​ൻ ജി​സാ​ൻ മെ​ഗാ ഇ​വ​ൻ​റി​ന്റെ ഭാ​ഗ​മാ​യി ജി​സാ​നി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യു ആ​രോ​ഗ്യ രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി, സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ഗ​ഫൂ​ർ വാ​വൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ട്ല സ്വാ​ഗ​ത​വും സി​റാ​ജ് പു​ല്ലൂ​രാം​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. സി.​സി ഡ​ബ്ലി​യു.​എ അം​ഗ​ങ്ങ​ളാ​യ സ​യ്യി​ദ് ഖാ​ഷി​ഫ്, താ​ഹ കൊ​ല്ലേ​ത്ത് തു​ട​ങ്ങി​യ​വ​രും ജി​സാ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളാ​യ ജ​ല, ഒ.​ഐ.​സി.​സി, ത​നി​മ, ഐ.​സി.​എ​ഫ്, ഇ​സ്ലാ​മി​ക് സെ​ന്റ​ർ, ജി​സാ​ൻ ത​മി​ഴ് ഘ​ട​കം എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബി​നി​ക​ൾ​ക്ക് പാ​ച​ക മ​ത്സ​രം, മെ​ഹ​ന്തി മ​ത്സ​രം എ​ന്നി​വ​യും കു​ട്ടി​ക​ളു​ടെ വി​വി​ധ മ​ൽ​സ​ര​ങ്ങ​ളും, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, നൃ​ത്തം, മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സൗ​ദി പ​ര​മ്പ​രാ​ഗ​ത നൃ​ത്തം പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. സ​ലിം കൊ​ട​ത്തൂ​രും സം​ഘ​വും ഒ​രു​ക്കി​യ സം​ഗീ​ത വി​രു​ന്ന് മെ​ഗാ ഇ​വ​ൻ​റി​നെ ആ​ഘോ​ഷ​രാ​വാ​ക്കി മാ​റ്റി.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ൾ, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ‘Ahlan Jisan 2025’ mega event concludes with a bang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.