ജിദ്ദ: ഒരോരുത്തരുടെയും കണ്ണും കാതുമായിരിക്കണം വലിയ ഗുരുനാഥനെന്ന് പ്രമുഖ സംവിധായകനും പരിശീലകനുമായ സയിദ് സുല്‍ത്താന്‍ അഹമദ് പറഞ്ഞു. എജ്യുകഫെയില്‍ ‘ഇന്‍ഫൈന്‍ യൂത്ത് ’ എന്ന പ്രോഗാം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അബദ്ധങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതിലൂടെ പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്നതിലേറെ ജീവിത വീക്ഷണവും വിജയവും ലഭിക്കുമെന്ന് സ്വന്തം അപ്പുപ്പെൻറ കഥ പറഞ്ഞു അദ്ദേഹം സമര്‍ഥിച്ചു. അറിഞ്ഞോ അറിയാതേയോ സ്വാര്‍ഥരാകാനാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ പഠിപ്പിക്കുന്നത്. സ്വാര്‍ഥത വെടിഞ്ഞ് കുട്ടുത്തരവാദിത്തത്തോടെയും സഹാനുഭൂതിയോടെയും ലോകത്തെ കാണുകയും പഠിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വിജയമുണ്ടാകുക. സ്വപ്നം കാണുക എന്നത് പ്രധാനമാണ്. ശരിയായ കരിയര്‍ തെരഞ്ഞെടുക്കുക വളരെ പ്രധാനമാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ നേടുന്നതോടെ പഠനം അവസാനിക്കുന്നില്ല. യഥാര്‍ഥ ജീവിത പാഠങ്ങള്‍ തുടങ്ങുന്നത് അവിടുന്നാണ്. ജീവിതാവസാനം വരെ പഠിക്കണം. ഇന്ന് കാണുന്ന പല തൊഴിലുകളും കുറച്ചുകഴിയുമ്പോഴേക്കും അപ്രത്യക്ഷമാകും. ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വന്നേക്കും. കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവ വിശദമായി പഠിപ്പിക്കുകയും സംഘബോധവും സര്‍ഗാത്മകതയും നേതൃപാടവവും മാനുഷികതയും പഠിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതണമെന്നും അനുഭവത്തിലുടെ അദ്ദേഹം സമര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.