ജിദ്ദ: കാർഷികമേഖലയിൽ കുതിപ്പിനൊരുങ്ങി സൗദി. ഗ്രാമീണ കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് ഏഴ് ശതകോടിയിലധികം റിയാലിെൻറ പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം നൽകിയതെന്ന് അഗ്രികൾച്ചറൽ ഫണ്ട് ഡയറക്ടർ ജനറൽ മുനിർ ബിൻഫഹദ് അൽ സാഹ്ലി പറഞ്ഞു.
പരിസ്ഥിതി ജല കൃഷി വകുപ്പ് ഏഴ് വർഷത്തേക്കുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ചെറുകിട ഗ്രാമീണ കർഷകർ, കന്നുകാലികർഷകർ, മത്സ്യകൃഷിക്കാർ, വളർത്തുമൃഗ കർഷകർ എന്നിവരെ സഹായിക്കുന്ന പദ്ധതിക്ക് മൂന്ന് ശതകോടിയുടെ പദ്ധതിക്കാണ് അനുമതി.
മാർക്കറ്റിംഗ്, കാർഷികോൽപാദന മേഖലയിലും പദ്ധതികളുണ്ട്. ഭക്ഷ്യ ഉദ്പാദന മേഖലയിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കുന്നതാണ് പദ്ധതികൾ. പരിസ്ഥിതി സൗഹൃദ കൃഷിരീതി പ്രോത്സാഹിപ്പിക്കലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കലും വിഷൻ 2030െൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.