കൃഷി ഗ്രൂപ്പ് അഡ്വ. എസ്. മമ്മുവിന് സ്വീകരണം നൽകി

ജിദ്ദ: ‘ഇമേജ്’ഡയറക്ടർ അഡ്വ. എസ്. മമ്മുവിന് കൃഷി ഗ്രൂപ്പ് ജിദ്ദ സ്വീകരണം നൽകി. മഹൽ അടിസ്ഥാനമാക്കി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്ന ‘ഇമേജ്’ വിഷരഹിത ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന്​ എസ്​. മമ്മു പറഞ്ഞു. വരും നാളുകളിൽ സംയുക്തമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. അസീസിയ സ്​റ്റാർ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.ടി മുസ്തഫ പെരുവള്ളൂർ അധ്യക്ഷത വഹിച്ചു.
അബ്്ദുൽ സലാം കരുമാരോട്ട്, അബ്്ദുൽ റഷീദ്, ഇ.എം മൻസൂർ, ഷാഫി വരപ്പറ, കൃഷ്ണൻ ചെമ്മാട്, കെ.സി ബഷീർ, അൻവർ കാസിം എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. സൈഫുല്ല സ്വാഗതവും ഷമീം വട്ടക്കണ്ടത്തിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - adv. s. mammu-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.