ജിദ്ദ സീസൺ; ജിദ്ദ ആർട്ട്​ പ്രൊ​മെനേഡ്​ ഇവൻറ്​ ഏരിയയിലേക്ക്​ പ്രവേശനം സൗജന്യമാക്കി

ജിദ്ദ: ജിദ്ദ സീസണിന്റെ അവസാനം വരെ ജിദ്ദ ആർട്ട്​ പ്രൊ​മെനേഡ്​ ഇവൻറ്​ ഏരിയയിലേക്ക്​ എല്ലാ സന്ദർശകർക്കും സൗജന്യ പ്രവേശനം നൽകുമെന്ന്​ ജിദ്ദ സീസൺ മാനേജ്​മെൻറ്​ വ്യക്തമാക്കി. സൗജന്യ ഇവൻറ്​ ഏരിയകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും വാട്ടർഫ്രണ്ടിലെ ഉത്സവ അന്തരീക്ഷത്തിൽ പ്രദേശത്തെ പരിപാടികൾ കൂടുതൽ ആളുകൾക്ക്​ ആസ്വദിക്കുവാൻ അവസരം ലഭ്യമാക്കുന്നതിനുമാണ്​ പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്​​.

ജിദ്ദ സീസണിലെ പ്രധാന ഇവൻറ്​ വേദികളിലൊന്നാണ്​ ജിദ്ദ ആർട്ട്​ പ്രൊമെനേഡ്​ ഏരിയ. തത്സമയ ഷോകൾ, കടൽത്തീരത്തെ തീയേറ്ററുകൾ, കരിമരുന്ന് പ്രയോഗം, വിവിധ വിനോദ പരിപാടികൾ എന്നിവയാണ്​ സ്ഥലത്ത്​ ഒരുക്കിയിരിക്കുന്നത്. 95 ലധികം ഷോപ്പുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കുട്ടികൾക്കായുള്ള ഗെയിം വിനോദ മേഖല തുടങ്ങിയവയും സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.

സീസൺ പരിപാടികൾ ആരംഭിച്ച ആദ്യ മണിക്കൂറുകൾ മുതൽ വലിയ ജനപങ്കാളിത്തത്തിനാണ്​ ജിദ്ദ ആർട്ട്​ പ്രൊമെനേഡ്​ ഏരിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്​. മനോഹരമായ സമുദ്രാന്തരീക്ഷവും സ്ഥലത്തെ വ്യത്യസ്തമാക്കുന്നു.

Tags:    
News Summary - Admission is free to jeddah art promenade event area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.