ജിദ്ദ: വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും അൽഭുത പരതന്ത്രരാക്കി മൈൻറ് റീഡർ ആദി ആദര്ശിെൻറ പ്രകടനം എജ്യുകഫെയെ ഇളക്കി മറിച്ചു. മായികമായ സംഗീതത്തിെൻറ അകമ്പടിയോടെ സദസ്സിലത്തെിയ അദ്ദേഹം അവസാനം വരെ സദസ്സിനെ ഒന്നടങ്കം കൈയിലെടുക്കുകയും അൽഭുതപ്പെടുത്തുകയും ചെയ്തു.
സദസ്സില്‍ നിന്ന് തെരഞ്ഞെടുത്ത ആളുകളുടെ മനസിലൊളിപ്പിച്ച പാസ്വേർഡ് കൃത്യമായി ആദി പറഞ്ഞു. സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ ദമ്പതികളുടെ സ്നേഹത്തിെൻറ ആഴം ആകര്‍ഷകമായ രീതിയില്‍ സദസ്സിനെ ബോധ്യപ്പെടുത്തി. ഒരുമിച്ച് വേദിയിലെത്തിയ നാല് വ്യക്തികള്‍ രണ്ട് പുസ്തകങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത വാക്കുകള്‍ പറഞ്ഞപ്പോള്‍ സദസില്‍ ആരവങ്ങള്‍ ഉയര്‍ന്നു.
വിദ്യാര്‍ഥിയും രക്ഷിതാവും തമ്മിലുള്ള ബന്ധം വൈകാരികവുമായ രീതിയില്‍ ബോധ്യപ്പെടുത്തുന്ന പ്രകടനവുമുണ്ടായി. ജീവിച്ചിപ്പിരില്ലാത്ത, ഏറെ ഇഷ്ടപെട്ടിരുന്ന വ്യക്തിയെ വിചാരിച്ച വിദ്യാര്‍ഥിനിയുടെ മനസ്സ് വായിച്ച് കൃത്യമായി പറഞ്ഞ് ആദി വിസ്മയിപ്പിച്ചു. എജ്യുകഫെയിൽ മിന്നും പ്രകടനമാണ് ആദി കാഴ്ച വെച്ചത്. ഏറ്റവും കുടുതൽപേർ പെങ്കടുത്ത സെഷൻ ആദിയുടേതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.