മെഡിക്കൽ ഫിറ്റ്​നസ്​ പരിശോധനയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടി

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന കേന്ദ്രങ്ങളൽ കർശന പരിശോധനയുമായി ആരോഗ്യ മന്ത്രാലയം രംഗത്ത്. ‘പ്രവാസികളുടെ മെഡിക്കൽ പരിശോധനകളുടെ വിശ്വാസ്യത ഉറപ്പാക്കൽ’ എന്ന പേരിൽ പ്രത്യേക പരിശോധനാ കാമ്പയിനാണ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.

ഇഖാമ, ബലദിയ (മുനിസിപ്പൽ) കാർഡുകൾക്കും ഡ്രൈവിങ്​ ലൈസൻസിനും അതുപോലുള്ള മറ്റ്​ ആവശ്യങ്ങൾക്കുമുള്ള മെഡിക്കൽ ഫിറ്റ്​നസ്​ പരിശോധനയുടെ വിശ്വാസ്യത ഉറപ്പാക്കലാണ്​ ലക്ഷ്യം. ആരോഗ്യ സേവനങ്ങളുടെ നിലവാരം കൂട്ടാനും, മെഡിക്കൽ റിപ്പോർട്ടുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തി പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് ഈ നീക്കം. സൗദി വിഷൻ 2030-​െൻറ ഭാഗമായി രാജ്യത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള വലിയ പദ്ധതികളുടെ തുടർച്ചയാണിത്.

പ്രധാനമായും പരിശോധിക്കുന്നത്:

1. റിപ്പോർട്ടുകളിലെ കൃത്യത: പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൂറു ശതമാനം വിശ്വസനീയവും കൃത്യവുമായിരിക്കണം.

2. നിയമങ്ങൾ പാലിക്കൽ: സർക്കാർ നിശ്ചയിച്ച നിയമങ്ങളും രീതികളും അനുസരിച്ചാണോ പരിശോധനകൾ നടക്കുന്നത് എന്ന് ഉറപ്പാക്കും.

3. ലാബുകളുടെ നിലവാരം: ലാബുകളിലെ മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നും അവ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നുണ്ടോയെന്നും പരിശോധിക്കും. കൂടാതെ അവിടെയുള്ള ജീവനക്കാർക്ക് ആവശ്യത്തിന് യോഗ്യതയും കഴിവും ഉണ്ടെന്ന് ഉറപ്പുവരുത്തും.

4. കള്ളത്തരം തടയൽ: മെഡിക്കൽ റിപ്പോർട്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള തിരിമറിയോ കൃത്രിമത്വമോ കാണിക്കുന്നത് പൂർണമായും തടയും.

5. ഓൺലൈൻ ലിങ്കിങ്: പരിശോധനാ ഫലങ്ങൾ കമ്പ്യൂട്ടർ വഴി കൃത്യമായി മന്ത്രാലയത്തി​െൻറ സിസ്​റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും.

സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കുമുള്ള നിയമങ്ങൾ അനുസരിച്ചാണ് മന്ത്രാലയം ഈ കടുത്ത നിരീക്ഷണം നടത്തുന്നത്. മെഡിക്കൽ പരിശോധനകളിൽ നിയമം തെറ്റിക്കുകയോ കള്ളത്തരം കാണിക്കുകയോ ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ അടിക്കേണ്ടി വരും. ഇതോടൊപ്പം ഈ സ്ഥാപനങ്ങൾ 60 ദിവസത്തേക്ക് അടച്ചുപൂട്ടാനും, വലിയ നിയമലംഘനമാണെങ്കിൽ അവരുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

Tags:    
News Summary - Action initiated to ensure accuracy in medical fitness testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.