ജിദ്ദ: അക്കൗണ്ടിങ് ജോലികളിൽ സ്വദേശികളായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. അക്കൗണ്ടിങ് ജോലികളിലെ സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണക്കുകയും സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന അവരുടെ കഴിവുകൾ വർധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യരാക്കൽ, നേതൃത്വപരിശീലനം, തൊഴിൽ നൽകൽ എന്നിവ പ്രധാന പരിപാടികളാണ്. പദ്ധതിയുടെ ഉദ്ഘാടനം വാണിജ്യ മന്ത്രിയും സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് അൽ ഖസബി നിർവഹിച്ചു.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി, അക്കൗണ്ടൻറ്സ് ഒാർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ അബ്ദുല്ല മഗാമിസ് എന്നിവർക്ക് പുറമെ ഒാർഗനൈസേഷൻ ഫെലോഷിപ് നേടിയ നിരവധി സൗദി വനിത അക്കൗണ്ടൻറുമാരും സംബന്ധിച്ചു.
അക്കൗണ്ടിങ് ജോലി ഏറ്റവും ഉയർന്നതും അഭിമാനകരവുമായ തൊഴിലുകളിൽ ഒന്നാണെന്നും ഏതൊരു സ്ഥാപനത്തിെൻറയും നെട്ടല്ലാണെന്നും വാണിജ്യ മന്ത്രി പറഞ്ഞു. വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതിനും സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാനും ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രത്യേകിച്ച് അക്കൗണ്ടിങ് ജോലികളിൽ മികവ് പുലർത്താനും വിജയിക്കാനുമുള്ള ഇച്ഛാശക്തിയും ഉയർന്ന ആഗ്രഹവും ദൃഢനിശ്ചയവും ഇന്ന് സൗദി സ്ത്രീകൾക്കുണ്ട്. സൗദി സ്ത്രീകളുടെ സവിശേഷതയാണതെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
അക്കൗണ്ടിങ് ജോലികളിൽ സ്ത്രീകൾ നേടിയ നേട്ടം സന്തോഷകരമാണെന്ന് അക്കൗണ്ടൻറ്സ് ഒാർഗനൈസേഷൻ സെക്രട്ടി ജനറൽ പറഞ്ഞു. ഗവൺമെൻറിെൻറ പിന്തുണയുടെ ഫലമാണിത്. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് അക്കൗണ്ടൻറുമാരുടെ എണ്ണം വർധിപ്പിക്കുക ഒാർഗനൈസേഷെൻറ പദ്ധതികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.