Posted On
date_range Updated On
date_range ഹജ്ജ് തീർഥാടകർക്കുള്ള താമസസൗകര്യം: ഒരുക്കം തുടങ്ങി
മക്ക: വരുന്ന ഹജ്ജ് സീസണിലേക്ക് തീർഥാടകരെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്ക് അനുമതിപത്രം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.പാർപ്പിട സൗകര്യമൊരുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് തുടരുകയാണെന്ന് ഇതിനായുള്ള സമിതി അറിയിച്ചു. റജബ് മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. പുതിയ അനുമതിപത്രം ലഭിക്കാനോ പഴയത് പുതുക്കാനോ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാരോട് നിശ്ചയിച്ച സമയപരിധിക്കുമുമ്പ് എത്രയും വേഗം മക്ക മുനിസിപ്പാലിറ്റി അംഗീകരിച്ച എൻജിനീയറിങ് കൺസൽട്ടിങ് ഒാഫിസുകളിലെത്തി അപേക്ഷ സമർപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.