ജീസാനിൽ വൻ വാഹനാപകടം; കുടുംബത്തിലെ ആറുപേർ മരിച്ചു

ജീസാൻ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്​ കുട്ടികളും മൂന്ന്​ സ്​ത്രീകളും മരിച്ചു. ഒരു സ്​ത്രീക്കും രണ്ട്​ ഡ്രൈവർമാർക്കും പരിക്കേൽക്കുകയും ചെയ്​തു. സ്വബിയാ മേഖലയി​ലെ അൽകദ്​മി മർകസിലാണ്​ സംഭവം. കുടുംബം സംഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ്​ അപകടം. 
പരിക്കേറ്റ സ്​ത്രീയേയും കുടുംബം സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെയും ട്രക്ക്​ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജീസാൻ റെഡ്​ക്രസൻറ്​ വക്​താവ്​ ബീഷി അൽസർഖി പറഞ്ഞു. ​ട്രക്ക്​ ഡ്രൈവറു​ടെ നില തൃപ്​തികരമാണെന്നും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - accident death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.