Posted On
date_range Updated On
date_range പാലക്കാട് സ്വദേശി പ്രാർഥനക്കിടെ കുഴഞ്ഞ് വീണുമരിച്ചു
ജിദ്ദ: പാലക്കാട് സ്വദേശി പ്രാർഥനക്കിടെ കുഴഞ്ഞ് വീണുമരിച്ചു. പിലാപറ്റ ഉമഴനയി കെ.പി മുഹമ്മദിെൻറ മകൻ നൗഷാദ് അലിയാണ് (38) തിങ്കളാഴ്ച ഗുലൈസിലെ പള്ളിയിൽ സുബ്ഹി നമസ്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഒരു മാസം മുമ്പാണ് സൗദിയിലെത്തിയത്. തുവ്വലിന് സമീപം ദോഗഹ എന്ന സ്ഥലത്ത് ഹൗസ് ഡ്രവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സുഫ്ല. മൂന്ന് മക്കളുണ്ട്. സഹോദരങ്ങൾ: അബു സബാഹ് (ജിദ്ദ), അബ്ദുസമദ്, അബ്്ദുനാസർ, ഹിലാൽ മുബാറക്, സൽമ, സുലൈഖ, സുഹ്റ, ലൈല, ഹബീബ, റൈഹാനത്ത്. ഗുലൈസ് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.