ആ​ർ.​ഐ.​സി ഐ.​ടി ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ വി​ങ് സം​ഘ​ടി​പ്പി​ച്ച ഫോ​ക്ക​സ് പ്ര​ഫ​ഷ​ന​ൽ​സ് ഫാ​മി​ലി മീ​റ്റി​ൽ താ​ജു​ദ്ദീ​ൻ സ​ല​ഫി

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജീവിതലക്ഷ്യം തിരിച്ചറിയുക എന്നതാണ് സാമർഥ്യം -ഫോക്കസ് സംഗമം

റിയാദ്: ജീവിതത്തിലുടനീളം എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകിയ നാഥനെ മനസ്സിലാക്കി ജീവിതലക്ഷ്യം തിരിച്ചറിയാൻ സാധിക്കുക എന്നതാണ് സാമർഥ്യമെന്ന് മറാത്ത് കാൾ ആൻഡ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം മേധാവി താജുദ്ദീൻ സലഫി പറഞ്ഞു.

ആർ.ഐ.സി ഐ.ടി ആൻഡ് പ്രഫഷനൽ വിങ് സംഘടിപ്പിച്ച ഫോക്കസ് പ്രഫഷനൽസ് ഫാമിലി മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മത അധ്യാപനങ്ങൾ പഠിക്കാനും അത് സമൂഹത്തിന് കൈമാറാനും പ്രഫഷനൽ രംഗത്ത് പ്രവർത്തിക്കുന്നവർ തയാറാകണം എന്ന് ഇക്ബാൽ കൊല്ലം ഉദ്ബോധിപ്പിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിങ് ചെയർമാൻ എൻജിനീയർ ഷാനിദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. പ്രഫഷനൽ ജീവിതത്തോടൊപ്പം കുടുംബജീവിതവും സാമൂഹിക ജീവിതവും മെച്ചപ്പെടുത്താനുള്ള ബോധപൂർവമായ ഇടപെടൽകൂടി ഉണ്ടാകണം എന്നും സംഗമം ആവശ്യപ്പെട്ടു. വിദ്യാസമ്പന്നർ മതനിരാസത്തിലും മറ്റും എത്തിപ്പെടുന്നത് ജീവിതലക്ഷ്യത്തെക്കുറിച്ച് ആധികാരിക സ്രോതസ്സുകളിൽനിന്ന് അറിയാൻ ശ്രമിക്കാത്തതുകൊണ്ടാണ്.

വിവിധ സെഷനുകളിലായി ഐ.ടി ആൻഡ് പ്രഫഷനൽ വിങ് കൺവീനർമാരായ അഹമ്മദ് റസൽ ഇടപ്പള്ളി, അനീസ് എടവണ്ണ, മുഫീദ് കണ്ണൂർ, റിയാസ് ചൂരിയോട് തുടങ്ങിയവർ സംസാരിച്ചു.

ഇന്ററാക്ടിവ് സെഷൻ ആർ.ഐ.സി.സി കൺവീനർ എൻജി. ഉമർ ശരീഫ് നേതൃത്വം നൽകി. മുനീർ പപ്പാട്ട്, ഷാജഹാൻ പടന്ന, അമീൻ ബിസ്മി, ഷാഹിൻ കോഴിക്കോട്, മുസ്‌തഫ തിരൂർ തുടങ്ങിയവർ സംസാരിച്ചു.

കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ലിറ്റിൽ വിങ്സ് സെഷനിൽ അബ്ദുറഊഫ് സ്വലാഹി എൻജിനീയർ ഷഹജാസ്, ഷൈജൽ വയനാട്, അജ്മൽ കള്ളിയൻ എന്നിവർ സംസാരിച്ചു. ആർ.ഐ.സി.സി കൺവീനർ ശിഹാബലി മണ്ണാർക്കാട്, യാസർ അറഫാത്ത്, നസീഹ് അബ്ദുറഹ്മാൻ, മുജീബ് പൂക്കോട്ടൂർ, നൗഷാദ് അരീക്കോട്, ഉബൈദ് തച്ചമ്പാറ, നൂറുദ്ദീൻ തളിപ്പറമ്പ്, നൗഷാദ് കണ്ണൂർ, നബീൽ പയ്യോളി, ശഹീർ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ability to realize the purpose of life is Efficiency- focus meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.