അബ്ദിയ ഷഫീനയുടെ പുതിയ നോവൽ ‘ഘുർബ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: സൗദിയിൽ പ്രവാസിയായ അബ്ദിയ ഷഫീനയുടെ പുതിയ നോവൽ ‘ഘുർബ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ടെലി സീരിയൽ ഡയറക്ടർ ഷാജി അസീസ് ആദ്യ കോപ്പി സുലൈമാൻ മതിലകത്തിന് നൽകി പ്രകാശനം നിർവഹിച്ചു.
ചലച്ചിത്ര നടി ദേവിക അവതാരകയായിരുന്നു. ബഷീർ തിക്കോടി പുസ്തകപരിചയം നടത്തി. നാസർ നാഷ്കൊ, ഹണി ഭാസ്കർ, ടി.ആർ. അജയൻ, ഷഹനാസ്, ഗീത മോഹൻ, പ്രതാപൻ തായാട്ട് തുടങ്ങിയവർ സംസാരിച്ചു. ഇർഷാദ് ഇക്ബാൽ, അഷ്റഫ് കച്ചേരി, ഷഹീദാ നാസർ, അഡ്വ. ഷാഹിദ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പ്രവാസത്തിന്റെ കനൽ വഴികളിലൂടെ ചതിയും വഞ്ചനയും നിറഞ്ഞ നിയമക്കുരുക്കിന്റെ പാതാളക്കുഴികളിൽ നിന്നുള്ള തിരിച്ചറിവ് പകരുന്ന അനുഭവമാണ് നോവൽ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.