റിയാദ് ക്രിക്കറ്റ് ബാഷ് സീസൺ 3; യൂനിവേഴ്സലിനെ തകർത്ത് എ.ബി.സി.സിക്ക് കിരീടം

റിയാദ്: റിയാദ് ക്രിക്കറ്റ് ബാഷ് സീസൺ 3-ൽ യൂനിവേഴ്സൽ ടീമിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റാസിക് വാരത്തിെൻറ നേതൃത്വത്തിൽ ഇറങ്ങിയ ടീം എ.ബി.സി.സി ചാമ്പ്യന്മാരായി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത എ.ബി.സി.സിക്ക്, ഒന്നാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇജാസ് മികച്ച തുടക്കം സമ്മാനിച്ചു. തുടർന്നെത്തിയ ബൗളർമാരും മികവ് പുലർത്തിയതോടെ ആദ്യം ബാറ്റ് ചെയ്ത യൂനിവേഴ്സൽ നിശ്ചിത 12 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു.

149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ എ.ബി.സി.സിക്ക് നൗഫലും മുസമ്മിലും ചേർന്ന് മികച്ച തുടക്കം നൽകി. തുടർന്നെത്തിയ ബാറ്റർമാരും ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ, വിനീത് തുടർച്ചയായി നേടിയ നാല് സിക്സറുകൾ കാണികളെ ആവേശഭരിതരാക്കി. ഈ വെടിക്കെട്ട് പ്രകടനത്തോടെ എ.ബി.സി.സി തകർപ്പൻ വിജയവും കിരീടവും സ്വന്തമാക്കി. ബാറ്റിങ്ങിൽ 47 റൺസും, ഒരു വിക്കറ്റും, രണ്ട് ക്യാച്ചുകളും നേടിയ മുസമ്മിൽ ഫൈനലിലെ മികച്ച താരമായും, ടൂർണമെൻറിലെ മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറിലുടനീളം തിളങ്ങിയ ഒ.പി. അനസ് മികച്ച ബാറ്ററായി. ടൂർണമെൻറിൽ സെഞ്ച്വറി കരസ്ഥമാക്കിയ നൗഫൽ, ഒ.പി. അനസ് എന്നിവർ പ്രത്യേക അവാർഡുകളും നേടി.

സമാപനച്ചടങ്ങിൽ പ്രമുഖ ക്രിക്കറ്റ് താരം ദിൽഷാദ് ദിച്ച, അഫ്‌താബ് അമ്പിലയിൽ, പി.സി. ഹാരിസ്, ഹാരിസ് തൈക്കണ്ടി, ഇഹ്സാൻ അലി, അബ്ദുൽ ബാസിത്, അബ്ദുൽ ലത്തീഫ് പത്തുകാലൻ എന്നിവർ ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ നജഫ് മുഹമ്മദ് സ്വാഗതവും എ.ബി.സി.സി ടീം മാനേജർ അൻവർ സാദത്ത് കാത്താണ്ടി നന്ദിയും പറഞ്ഞു. 

Tags:    
News Summary - "Riyadh Cricket Bash Season 3: ABCC clinches title by defeating Universal"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.