ജിദ്ദ: അബഹ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കാൻ ‘പുതിയ അബ്ഹ വിമാനത്താവ ള രൂപകൽപന’ എന്ന വിഷയത്തിൽ ശിൽപശാല നടത്തി. അസീർ മേഖല ഗവർണർ അമീർ തുർക്കി ബിൻ ത്വ ലാൽ, സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹാദി ബിൻ അഹമ്മദ് അൽമൻസൂരി, കിങ് ഖാലിദ് യൂനിവേഴ്സിറ്റി ഡയറക്ടർ ഡോ. ഫാലിഹ് ബിൻ റജാഅ്ല്ലാഹ് അൽസലമി എന്നിവർ പെങ്കടുത്തു. ഇത്തരം ശിൽപശാലകൾ മേഖലയിലെ മുഴുവൻ വികസന പദ്ധതികൾക്കായി നടത്തുമെന്നും അബഹ വിമാനത്താവളം അസീർ മേഖലക്കുള്ളതാണെന്നും ഗവർണർ പറഞ്ഞു. പുതിയ വിമാനത്താവള പദ്ധതിയിൽ മേഖലയിലുള്ളവരെ പങ്കാളിയാക്കുന്നതിെൻറ ഭാഗമായാണ് ശിൽപശാലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
അബഹ പുതിയ വിമാനത്താവളം നൂതന സാേങ്കതികസംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും. ടെർമിനലികത്തും പുറത്തും നിക്ഷേപകർക്കായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,25,000 ചതുരശ്ര മീറ്ററിലുള്ള വിമാനത്താവളത്തിൽ ഒന്നാംഘട്ടത്തിൽ വർഷത്തിൽ 10 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും. ചെറുതും വലുതുമായ 10 ഗേറ്റുകൾ, 14 എയ്റോബ്രിഡ്ജുകൾ, ആറ് പാർക്കിങ് സ്ഥലങ്ങൾ, യാത്രാനടപടികൾക്കായി 20, പാസ്പോർട്ട് നടപടികൾക്കായി 10 കൗണ്ടറുകൾ, 10 പരിശോധന ഉപകരണങ്ങൾ, ഏഴ് കസ്റ്റംസ് പരിശോധന പോയൻറുകൾ, ഒമ്പത് കൺവെയർ ബെൽറ്റുകൾ എന്നിവ വികസന പദ്ധതിയിലുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ട് രാജ്യത്തെ വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെട്ടതാക്കുന്നതിെൻറ ഭാഗമായാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.