ജിദ്ദ: തെക്കൻ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വന്ന ഡ്രോൺ അറബ് സഖ്യസേന തകർത്തു. യമനിലെ ഹൂതി വിമതരാണ് പിന്നിൽ. ശനിയാഴ്ച പകൽ അബഹയിലേക്ക് വന്ന ഡ്രോൺ വിജയകരമായി തകർത്തുവെന്നും വിമാനത്താവളം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഡ്രോൺ അയച്ച യമൻ സആദയിലുള്ള ഹൂതികളുടെ താവളം സഖ്യസേന തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.