ജിദ്ദ: അബഹയിൽ ജീസാൻ ചുരത്തിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം കൂട്ടിയിടിച്ച് യുവതി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലടത്ത് റാഫിയുടെ ഭാര്യ ജൽസീന(24) ആണ് മരിച്ചത്. റാഫി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മടങ്ങുേമ്പാഴാണ് അപകടം. മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ഷമീറും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.