Posted On
date_range Updated On
date_range ഇടിമിന്നലേറ്റ് സൗദിയിൽ യുവതി മരിച്ചു
ജിദ്ദ: ഇടിമിന്നലേറ്റ് ജിസാൻ പ്രദേശത്തെ അയ്ദാബീ പ്രവിശ്യയിൽ യുവതി മരിച്ചു. സഹോദരിക്ക് പരിക്കേറ്റു. 27 വയസ്സുള്ള മകൾ മരിച്ചെന്നും 22 വയസ്സുള്ള മറ്റൊരു മകൾക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുൽ ഗസ്‌വാനി പറഞ്ഞു.
ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവർ വീട്ടിലായിരുന്നുവെന്നും തുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും പിതാവ് പറയുന്നു. ഇരുവരേയും ഉടനെ അയ്ദാബീ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ വഴിമധ്യേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.