ഈദ് ദിനത്തിൽ അബഹയിലേക്ക് കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച
വിനോദയാത്രയിൽ പങ്കെടുത്തവർ
റിയാദ്: ഈദ് അവധി ദിനത്തിൽ അബഹയിലേക്ക് യത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ യാത്രയിൽ പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി നൂറിൽപരം പേർ പങ്കെടുത്തു. തിരക്കുപിടിച്ച ജോലിയിൽനിന്നും സംഘടന പ്രവർത്തനങ്ങൾക്കും പൂർണമായും അവധി നൽകി കേളി ഒരുക്കിയ ആദ്യ വിനോദയാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്നും യാത്രതിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽനിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും ഫലവൃക്ഷങ്ങളാലും മലകളാലും ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതിരമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.
ഫാക്ടറി തൊഴിലാളികളടക്കമുള്ള പ്രവർത്തകരും നഴ്സിങ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും എന്നുവേണ്ട വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര. യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. 16 പേർ ചേർന്ന് രചിച്ച നാലു വ്യത്യസ്ത കഥകൾ പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.
രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.