സി.എച്ച്​.സി.ഡി ഫൗണ്ടേഷൻ ഒാഫ്​ ഇന്ത്യ ഗാന്ധി ജയന്തി ആഘോഷത്തി​െൻറ ഭാഗമായി ഒാൺലൈനിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചപ്പോൾ

ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി

റിയാദ്​: സി.എച്ച്​.സി.ഡി ഫൗണ്ടേഷൻ ഒാഫ്​ ഇന്ത്യ ഗാന്ധി ജയന്തി ആഘോഷത്തി​െൻറ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ആറ്​ മുതൽ 15 വരെ പ്രായമുള്ള കുട്ടികളാണ്​ മത്സരത്തിൽ പ​െങ്കടുത്തത്​. ഒാൺലൈനായി നടന്ന പരിപാടിയിൽ ഗൾഫിലെയും ഇന്ത്യയിലെയും 170 സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. രണ്ട്​ റൗണ്ടുകളിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിന്നും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്ന്​ ഫൈനൽ റൗണ്ടിലേക്ക് 22 പേരെ തിരഞ്ഞെടുക്കുകയും അവർ ഫൈനൽ റൗണ്ടിൽ ഓൺലൈനിൽ മത്സരിക്കുകയും ചെയ്​തു. റിയാദിലെ അധ്യാപികയായ പത്മിനി യു. നായർ വിജയികളുടെ പേരുകൾ പ്രഖ്യപിച്ചു.

ജൂനിയർ വിഭാഗത്തിൽ പീരുമേട് സ്കൂളിലെ നീലാംബരി എം. സന്തോഷും റിയാദിലെ ന്യൂ മിഡിൽ ഈസ്​റ്റ്​ സ്കൂളിലെ നൈനിക വിനോദും ഒന്ന്​, രണ്ട്​ സ്ഥാനങ്ങൾക്ക്​ അർഹരായി. സീനിയർ വിഭാഗത്തിൽ റിയാദിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥി സൂര്യ സുരേഷും ഇടുക്കി അണക്കര മോൻറ്​ഫേഡ് സ്കൂൾ വിദ്യാർഥി ആൻ തെരേസ ജോസും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സര വിജയികളുടെ പ്രഖ്യാപനത്തിനു​ ശേഷം അന്തരിച്ച പ്രശസ്​ത ഗായകൻ എസ്​.പി. ബാലസുബ്രഹ്​മണ്യത്തെ അനുസ്മരിച്ച്​ സ്വരാസ് മ്യൂസിക്കൽ ഗ്രൂപ്പിലെ ഗിരിദാസ് മാഷി​െൻറ അഭിമുഖ്യത്തിൽ സംഗീത സായാഹ്‌നം അവതരിപ്പിച്ചു. സനിൽ ജോസഫ്​ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.