റിയാദ്: ലോൺഡ്രികൾക്കുള്ളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറിയൊരുക്കണമെന്ന് സൗദി മുനിസിപ്പൽ ഗ്രാമ കാര്യ ഭവന മന്ത്രാലയം. ലോൺഡ്രികൾക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളിലാണ് ഒരു ചതുരശ്ര മീറ്ററിൽ കുറയാത്ത മുറി ഉണ്ടായിരിക്കണമെന്ന് കൂട്ടിച്ചേർത്തത്.
കൂടാതെ ഇലക്ട്രോണിക് പേമെൻറ് സംവിധാനങ്ങളും വേണം. കെട്ടിടത്തിനുള്ളിൽ ലഭ്യമായ ഇലക്ട്രോണിക് പേമെൻറ് സംബന്ധിച്ച സ്റ്റിക്കർ ഉപഭോക്താക്കൾ കാണത്തക്കവിധം പതിച്ചിരിക്കണം. ലൈസൻസ് നൽകുന്നതിന് മുമ്പ് സിവിൽ ഡിഫൻസിെൻറ അംഗീകാരം നേടേണ്ടതുണ്ട്. ലൈസൻസ് ലഭിക്കുന്നതിന് സാധുവായ വാണിജ്യ രജിസ്ട്രേഷൻ സമർപ്പിക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.
ഉപഭോക്താവിന് ഡെലിവറി സേവനമോ അലക്കൽ സേവനമോ നൽകുകയാണെങ്കിൽ അതിനുവേണ്ട ഗതാഗത സംവിധാനങ്ങൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. വസ്ത്രങ്ങൾ സ്വീകരിക്കുന്നതും ഡെലിവറി ചെയ്യുന്നതുമായ ലോൺഡ്രികൾക്ക് തുടർ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ലോൺഡ്രിയുമായി ബന്ധം സ്ഥാപിച്ചിരിക്കണം. വസ്ത്രങ്ങൾ ലോൺഡ്രികളിൽ നിശ്ചിത കുട്ടകളിൽ ഇടേണ്ടതുണ്ടെന്നും നിലത്തിടരുതെന്നും വ്യവസ്ഥയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.