യാംബു: ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്ന സ്ഥാപനങ്ങൾ ആരോഗ്യസുരക്ഷ മുൻകരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പു വരുത്താൻ യാംബു മുനിസിപ്പാലിറ്റി അധികൃതർ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ശിക്ഷനടപടികൾ കൈക്കൊണ്ടതായും അധികൃതർ അറിയിച്ചു. മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കാത്ത ഒരു സീ ഫുഡ് റസ്റ്റാറൻറ് കഴിഞ്ഞ ദിവസം അടപ്പിച്ചു. ഉപയോഗിക്കാൻ പറ്റാത്ത പഴകിയ മത്സ്യം സ്ഥാപനത്തിൽനിന്ന് കണ്ടെടുത്ത് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കോവിഡ് വ്യാപനം രാജ്യത്തെ ചില മേഖലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോകോൾ പാലനം നിരീക്ഷിക്കാൻ വ്യാപകമായ പരിശോധനയുമായി ആരോഗ്യ ഉദ്യോഗസ്ഥരും സുരക്ഷ വിഭാഗങ്ങളും വിവിധ സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കിയത്. വ്യക്തികളും സ്ഥാപനങ്ങളും പരിശോധനയിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നത് പരിശോധിക്കുന്നുണ്ട്. നിയമലംഘനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ പിഴ ചുമത്തിയതായും റിപ്പോർട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പരിശോധന ഇനിയും തുടരുമെന്നും നിയമ ലംഘനങ്ങൾ വരുത്തുന്നവരെക്കുറിച്ച് 940 എന്ന ഫോൺ നമ്പർ വഴിയോ 'ബലദീ റിപ്പോർട്ടിങ് ആപ്ലിക്കേഷൻ' വഴി സന്ദേശം നൽകിയോ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.