Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു
റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയായ കോഴിക്കോട് തിരുവണ്ണൂർ സഫയർ നിവാസിൽ സയ്യിദ് അഫ്സൽ (57) നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി അടുത്തിടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പരേതരായ കരിമ്പനയ്ക്കൽ സയ്യിദ് മുഹമ്മദിെൻറയും സക്കീനയുടെയും മകനാണ്.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ നസ്‌നിയാണ് ഭാര്യ. ലബീബ്, ആഖിഫ് എന്നിവർ മക്കളാണ്. ഫൗസ്, ജമീല എന്നിവർ സഹോദരങ്ങളും. കുവൈത്ത് എയർവേയ്‌സ് (ഖത്തർ) ഉദ്യോഗസ്ഥൻ അജീർ പുനത്തിൽ സഹോദരി ഭർത്താവാണ്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.