റിയാദ്: രുചിയുടെ കലവറ തുറന്ന് പുതിയൊരു റസ്റ്റാറൻറ് ‘ചെറീസ്’ റിയാദിൽ പ്രവർത്തനം ആരംഭിക്കുന്നു. റിയാദിലെ ഭക്ഷണപ്രിയർക്ക് രുചിയുടെ വൈവിധ്യങ്ങൾ ഒരുക്കി മലയാളികളുടെ സംഗമസ്ഥലമായ മലസിലാണ് പുതിയ റസ്റ്റോറൻറ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുന്നതെന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മലയാളികൾക്ക് നാവിൽ കൊതിയൂറുന്ന തനി നാടൻ വിഭവങ്ങൾ തനിമയും രുചിയും ചോരാതെ മിതമായ നിരക്കിൽ നൽകി ഭക്ഷണപ്രേമികളുടെ മനസ്സിൽ റിയാദിൽ പുതിയ ഒരു നാമം കൂടി ചേർക്കാൻ ഒരുങ്ങുകയാണെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു.
നാടൻ വിഭവങ്ങൾക്ക് പുറമെ ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങളും ഒരുക്കുന്ന റസ്റ്റാറൻറിൽ 300ഓളം ആളുകൾക്ക് ഇരിക്കാവുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിൽ റസ്റ്റാറൻറ് ശൃംഖലയുമായി ഈ രംഗത്ത് പരിചയസമ്പരായ ടീമാണ് ചെറീസിന് പിന്നിലെന്നും ഏറ്റവും വിദഗ്ധരായ ഷെഫുമാരാണ് വിഭവങ്ങൾ ഒരുക്കുന്നതെന്നും ചെറീസിന്റേതായ സവിശേഷ വിഭവങ്ങൾ വിളമ്പുമെന്നും അവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മാനേജ്മെൻറ് പ്രതിനിധികളായ സജി ജോർജ്, ടിനു ടോം തോമസ്, ജിൻ ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.