വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു. പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്.

ജനുവരി 23 ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസിൽ മടങ്ങാൻ ഒരുങ്ങവേയാണ് മരണം. മൃതദേഹം മദീനയിൽ ഖബറടക്കും.

മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൾ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന. 

Tags:    
News Summary - A native of Wayanad, the Umrah pilgrim died in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.