സൈ​ന​ബ

സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​ര്യാ​ത​യാ​യി

റി​യാ​ദ്​: സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വ​യോ​ധി​ക സൗ​ദി​യി​ൽ നി​ര്യാ​ത​യാ​യി. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി​നി പ​പ്പാ​ട് ഭാ​ര​ത് ന​ഗ​ർ റ​ഹ്‌​മാ​ൻ വീ​ട്ടി​ൽ സൈ​ന​ബ (71) റി​യാ​ദി​ൽ​നി​ന്ന്​ 200 കി​ലോ​മീ​റ്റ​റ​ക​ലെ അ​ൽ​ഖു​വ​യ്യ​യി​ലാ​ണ്​ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

അ​ൽ​ഖു​വ​യ്യ​യി​ലു​ള്ള മ​ക​ൻ ഷ​ഫീ​ഖി​​ന്റെ അ​ടു​ത്ത്​ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ അ​വ​ർ അ​സു​ഖ​ബാ​ധി​ത​യാ​യി അ​ൽ​ഖു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്​​ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്: പീ​ർ​മു​ഹ​മ്മ​ദ്‌. മാ​താ​വ്: നൂ​ഹ് പാ​ത്തു​മ്മ. മൃ​ത​ദേ​ഹം അ​ൽ​ഖു​വ​യ്യ​യി​ൽ ഖ​ബ​റ​ട​ക്കും. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ക​ൻ ഷ​ഫീ​ഖി​നെ സ​ഹാ​യി​ക്കാ​ൻ അ​ൽ​ഖു​വ​യ്യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളും റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ജു​നൈ​ദ് താ​നൂ​ർ എ​ന്നി​വ​രും രം​ഗ​ത്തു​ണ്ട്.​


Tags:    
News Summary - A native of Thiruvananthapuram who passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.