ഷാ​ഫി

അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങൽ (45) ആണ് തിങ്കളാഴ്ച പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ജിദ്ദ കന്ദറയിൽ എ.സി മെക്കാനിക്കായി ജോലിചെയ്തുവരുകയായിരുന്നു. 22 വർഷമായി പ്രവാസിയായ ഇദ്ദേഹം നാല് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. അടുത്ത മാസം നാലിന് ജിദ്ദയിലേക്ക് മടങ്ങാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടയിലായിരുന്നു അപകടമരണം.

പിതാവ്: പരേതനായ പാലത്തിങ്ങൽ മുഹമ്മദ്‌, മാതാവ്: മറിയ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അമീർ, മുഹമ്മദ്‌ സഫ്‌വാൻ. മൃതദേഹം എടയാറ്റൂർ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - A native of Malappuram, who had gone home for a holiday, died of shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.