ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

ജിദ്ദ: ഉംറ നിർവഹിക്കാൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി. ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്.

ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ താമസസ്ഥലത്തെത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുമയ്യാ ബീവിയാണ് മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - A native of Kozhikode who had performed Umrah passed away in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.