Posted On
date_range Updated On
date_range കോഴിക്കോട് അത്തോളി സ്വദേശി ദമ്മാമിൽ നിര്യാതനായി
ദമ്മാം: കുടുംബം നാട്ടിലേക്ക് പോയി രണ്ടാം ദിവസം മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മരിച്ചു. എ.ജി.സി കാർ അക്സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ് മരിച്ചത്.
കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.