കാസർകോട്​ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. റിയാദ് അൽ-ഇമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കാസർകോട്​ നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ്‌ കുഞ്ഞി (57) തിങ്കളാഴ്​ച രാവിലെയാണ്​ മരിച്ചത്​. പിതാവ്: പരേതനായ ഫരീദ്കുഞ്ഞി, മാതാവ്: പരേതയനായ കദീജ. ഭാര്യ: സുബൈദ, മക്കൾ: ഷഹദിയ, ഷംന, ഷാമില. മൃതദേഹം റിയാദിൽ ഖബറടക്കും.

മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഹാരിസിനെ സഹായിക്കാൻ കെ.എം.സി.സി കാസർകോട്​ ജില്ലാ ഭാരവാഹികളായ ടി.എ.ബി. അഷ്‌റഫ്‌, ഫസലുറഹ്‌മാൻ പടന്ന, മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Kasaragod passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.