രതീഷ് ആചാരി
ജുബൈൽ: കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) ജുബൈലിൽ നിര്യാതനായി.
പനിയും ശ്വാസ തടസ്സവും മൂലം ചികിത്സയിലായിരുന്ന രതീഷിെൻറ ആരോഗ്യസ്ഥിതി ക്രമേണ വഷളാവുകയും മരിക്കുകയുമായിരുന്നു. നാസർ അൽ ഹജ്‌രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
സാംസ്‌കാരിക പ്രവർത്തനരംഗത്ത് സജീവമായിരുന്ന രതീഷിെൻറ ആകസ്മിക നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. കമ്പനി അധികൃതരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പുരോഗമിക്കുന്നു. മൃതദേഹം ജുബൈലിലെ അൽമാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മകനും മകളും ഉൾപ്പെടുന്നതാണ് കുടുംബം. മകൾ വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുകയാണ്. മകൻ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.