റിയാദിൽ ചികിത്സയിലിരുന്ന അമരവിള സ്വദേശി മരിച്ചു

റിയാദ്: റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കഴിഞ്ഞ 20 ദിവസമായി വെൻറ്റിലേറ്ററിൽ തുടരുകയായിരുന്നു.

ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ മുഹമ്മദ് കണ്ണ് മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: മുഹമ്മദ് കണ്ണ്. മാതാവ്: അസുമ ബീവി. ഭാര്യ: ആമിന ബീഗം. മക്കൾ: ഫാത്തിമ, ഫാസിന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനൊപ്പം ഉമർ അമാനത്തു, മുജീബ് ഉപ്പട, സുഫിയാൻ, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീൻ കളിയിക്കാവിള, നൂറുൽ അമീൻ കളിയിക്കാവിള, നവാസ് ബീമാപള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Amarawila, who was undergoing treatment in Riyadh, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.