ഐ.സി.സി ക്ലബ്ബിന്റെ ജേഴ്‌സി പ്ര​കാ​ശ​നം ഷഫീഖ്, ക്ലബ് അംഗം അനീഷിന് കൈ​മാ​റി നിർവഹിക്കുന്നു.

ബ​ലി​പെ​രു​ന്നാ​ളി​ന് ക്രി​ക്ക​റ്റ് മ​ത്സ​രം ഒ​രു​ക്കു​ന്നു

അ​ബ​ഹ: ഖ​മി​സ് മു​ശൈ​ത്തി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ (ഐ.​സി.​സി) ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​സീ​റി​ലെ പ​തി​നാ​റ് പ്ര​മു​ഖ ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ഖ​മി​സി​ലെ ഷേ​ല്ലാ​ൽ ഐ.​സി.​സി ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി മ​ത്സ​രം ന​ട​ക്കും.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി മാ​സ്ക​ർ അ​ൽ ജു​നൂ​ബ് സ​മ്മാ​നി​ക്കു​മെ​ന്നും കാ​ഷ് പ്രൈ​സ് ഐ.​സി.​സി ന​ൽ​കു​മെ​ന്നും മ​ത്സ​ര​ത്തി​ൽ മു​ന്നൂ​റി​ൽ​പ​രം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ഐ.സി.സി ക്ലബ്ബിന്റെ ജേഴ്‌സി പ്ര​കാ​ശ​നം ക്ല​ബ് ഓ​ഫി​സി​ൽ വെ​ച്ച് ഷഫീഖ്, ക്ലബ് അംഗം അനീഷിന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം മുഖ്യ സ്പോൺസർ മാസ്‌ക്കർ അൽ ജുനൂബ് പ്രതിനിധി നൗഷാദ് ടീം ക്യാപ്റ്റൻ ഷഫീഖ് പ്യാരിക്ക് കൈമാറി.

Tags:    
News Summary - A cricket match is being prepared for bakrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.