അഫീഫിൽ 40 യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സൗദിയിലെ അഫീഫിൽ ബസിന് തീപിടിച്ചു
ജിദ്ദ: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിൽ തീപിടിത്തം. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാനായതിനാൽ വൻ ദുരന്തം ഒഴിവായി.
സിവിൽ ഡിഫൻസ് എത്തിയാണ് തീ അണച്ചത്. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.