അനില ദീപു, ഹബീബ് മാങ്കോട്
ദമ്മാം: രണ്ട് പ്രവാസി കലാകാരന്മാർ സംഗമിച്ചതോടെ ഡിസംബറിലെ മഞ്ഞുകണങ്ങൾക്കൊപ്പം ക്രിസ്മസ് സമ്മാനമായി മലയാളികൾക്ക് ലഭിച്ചത് ഒരു മനോഹരഗാനം. ദമ്മാമിലെ അൽഖുശെറം കമ്പനിയിലെ അഡ്മിനിസ്ട്രേറ്ററായ പത്തനംതിട്ട, മാങ്കോട് ഫാത്തിമ മൻസിലിൽ ഹബീബ് മാങ്കോട് രചനയും സംഗീതവും നിർവഹിച്ച 'മെറി ക്രിസ്മസ്' എന്ന ഗാനം പാടിയിരിക്കുന്നത് പ്രവാസ വേദികളിൽ അറിയപ്പെടുന്ന ഗായികയും ജുബൈൽ അൽമന ആശുപത്രിയിലെ നഴ്സുമായ അനില ദീപുവാണ്. കഴിഞ്ഞദിവസം ഗാനമോസ് മീഡിയയിലൂടെ യുട്യൂബിൽ റിലീസ് ചെയ്ത പാട്ടിന് അനവധി പ്രേക്ഷകരെയാണ് ലഭിച്ചത്.
ഓണപ്പാട്ടുകളും നാടൻപാട്ടുകളും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും എഴുതിയിട്ടുള്ള ഹബീബിെൻറ മനോഹരമായ രചനയും സംഗീതവും ഒത്തുചേർന്ന ഒരുഗാനംകൂടിയാണിത്.സുഹൃത്തും സഹപ്രവർത്തകനുമായ അനിലിെൻറ ആവശ്യപ്രകാരമാണ് ഹബീബ് ഈ ക്രിസ്തീയ ഭക്തിഗാന രചന നിർവഹിച്ചത്.ക്രിസ്മസിെൻറ മുഴുവൻ ഭംഗിയും ആവാഹിച്ച വരികൾ അനില ദീപു അതി മനോഹര ഭാവം നൽകിയാണ് ആലപിച്ചിരിക്കുന്നത്.
ലെലൻ ജി വില്യം, ഐറിൻ എസ്. റെജി, ഹെയ്ഡൽ എസ്. റെജി, ആരോൺ ജൂഡ്സൻ എന്നിവരാണ് കോറസ്. ബോബി സാം അടൂരാണ് ഓർക്കസ്ട്രേഷൻ. ജോബി ഡി സൗണ്ട്സ് ആണ് റെക്കോർഡിങ്ങും മിക്സിങ്ങും നടത്തിയിരിക്കുന്നത്.അധികമാരും അറിയാതെ പോയ പ്രഗല്ഭനായ ഗാനരചയിതാവാണ് ഹബീബ് മാേങ്കാട്. സ്കൂൾ കാലം മുതലേ പാട്ടുകൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം പാട്ടുകൾ പുസ്തകങ്ങളാക്കി അച്ചടിച്ച് വിറ്റിരുന്നു. യൗവനാരംഭത്തിൽ കുടുംബത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പാട്ടുകളുമായുള്ള ചങ്ങാത്തം വിട്ട ഹബീബിന് പ്രവാസമാണ് പുതുജീവൻ നൽകിയത്.
ജോലിയുടെ ഭാഗമായി മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഹബീബ് ഗാനരചനയിലൂടെയാണ് ആ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചത്. ജോലിക്കയറ്റം കിട്ടി അൽഖോബാറിൽ എത്തിയതോടെ ലഭിച്ച സർഗപ്രതിഭകളായ കൂട്ടുകാർ ഹബീബിെൻറ രചനയെ പ്രോത്സാഹിപ്പിച്ചു.
അതോടെ ഇദ്ദേഹത്തിെൻറ നിരവധി പാട്ടുകളാണ് വെളിച്ചം കണ്ടത്.ഓണപ്പാട്ടും നാടൻപാട്ടും മാപ്പിളപ്പാട്ടുകളുമെല്ലാം ഇതിൽപെടും.ദമ്മാമിലെ കലാവേദികളിലെ സുപരിചിത ശബ്ദമായ അനില ദീപു തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.ഗാനമേളകൾക്ക് പുറമെ നിരവധി ആൽബങ്ങളിലും അനില പാടിയിട്ടുണ്ട്.ആഘോഷങ്ങളുടെ അതിരുകൾ അപ്രത്യക്ഷമാകുന്ന ക്രിസ്മസ് രാവിൽ മനോഹരഗാനം മലയാളികൾക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഹബീബും അനില ദീപുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.