Posted On
date_range Updated On
date_range സൗദിയിൽ 869 പേർക്ക് കൂടി കോവിഡ്; മൂന്നു മരണം
ജിദ്ദ: സൗദിയിൽ 869 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,93,729 ഉം രോഗമുക്തരുടെ എണ്ണം 7,74,954 ഉം ആയി.
പുതുതായി മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9,205 ആയി. നിലവിൽ 9,570 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.63 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 358, ജിദ്ദ 111, ദമ്മാം 72, ഹുഫൂഫ് 25, മദീന 23, മക്ക 22, ദഹ്റാൻ 21, ത്വാഇഫ് 19, അബഹ 16, ജുബൈൽ 14, അൽഖോബാർ 13, അൽഖർജ് 11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.