ഗോൾഡൻ സെൻറ് ബില്യാർഡ്സ് ലീഗിൽ മത്സരിക്കുന്ന സൗദി വനിത താരങ്ങൾ
ജിദ്ദ: ഗോൾഡൻ സെന്റ് ബില്യാർഡ്സ് ലീഗിൽ മത്സരിക്കാൻ 60 സൗദി വനിത താരങ്ങൾ. ഗോൾഡൻ സെന്റ് വനിത ബില്യാർഡ്സ് ലീഗിന്റെ മൂന്നാം റൗണ്ട് മത്സരത്തിലാണ് രാജ്യത്തെ 13 ക്ലബുകളെ പ്രതിനിധാനം ചെയ്ത് സൗദി താരങ്ങൾ മത്സരിക്കുന്നത്. റിയാദിലെ അൽയർമൂക് ഡിസ്ട്രിക്റ്റിലെ സൗദി ഫെഡറേഷൻ ഫോർ ബില്യാർഡ്സ് ആൻഡ് സ്നൂക്കറിന്റെ പരിശീലന ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഹാഇലിലാണ് രണ്ടാം റൗണ്ട് മത്സരം സമാപിച്ചത്. ഇതിൽ അൽവത്വനി ക്ലബ് ഒന്നാമതെത്തി. അൽഅഹ്ലി ക്ലബ് രണ്ടാം സ്ഥാനവും മുദ്ർ ക്ലബ് മൂന്നാം സ്ഥാനവും അൽശബാബ് ക്ലബ് നാലാം സ്ഥാനവും നേടി.
ഡോ. നാസർ അൽശമാരിയുടെ നേതൃത്വത്തിലുള്ള സൗദി ബില്യാർഡ്സ് ആൻഡ് സ്നൂക്കർ ഫെഡറേഷനാണ് വനിത ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.