നാ​ലാ​മ​ത് ന​വോ​ദ​യ മാ​ക്സ​ലൈ​ൻ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ സ്​​റ്റാ​ർ​സ് റി​യാ​ദ്

നാ​ലാ​മ​ത് ന​വോ​ദ​യ മാ​ക്സ​ലൈ​ൻ വോ​ളി; സ്​​റ്റാ​ർ​സ് റി​യാ​ദ് ജേ​താ​ക്ക​ൾ

റി​യാ​ദ്​: ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി സ്​​റ്റാ​ർ​സ് റി​യാ​ദ്, ഇ​ന്ത്യ​ൻ ക്ല​ബ് ദ​മ്മാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മാ​ക്​​സ്​​ലൈ​ൻ ക​പ്പ് സ്വ​ന്ത​മാ​ക്കി (25-21, 21-25, 25-15, 21-25, 18-16).

വെ​റും വാ​ശി​യും നി​റ​ഞ്ഞ ഫൈ​ന​ൽ മ​ത്സ​രം കാ​ണി​ക​ളെ ആ​വേ​ശ​ത്തി​​ന്‍റെ കൊ​ടു​മു​ടി ക​യ​റ്റു​ന്ന​താ​യി​രു​ന്നു. ആ​ദ്യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പാ​കി​സ്​​താ​ൻ ടിം ​ദി​ർ ക്ല​ബി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ സെ​റ്റു​ക​ൾ നേ​ടി​യാ​ണ് സ്​​റ്റാ​ർ​സ് ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത് (14-25, 25-19, 15-11).

ര​ണ്ടാം സെ​മി​യി​ൽ സൗ​ദി ടീം ​ഫാ​ൽ​ക്ക​ൺ ക്ല​ബ് നേ​രി​ട്ടു​ള്ള ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക്ല​ബ് ദ​മ്മാ​മി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു (20-25, 20-25). മ​ത്സ​ര​ത്തി​​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ട്, വി​വി​ധ ടീ​മു​ക​ൾ വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രെ അ​ണി​നി​ര​ത്തി​യാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.

ഫാ​ൽ​ക്ക​ൺ ടീ​മി​ൽ സൗ​ദി ക​ളി​ക്കാ​ർ​ക്ക് പു​റ​മേ ക്യൂ​ബ​ൻ, മെ​ക്സി​ക്ക​ൻ താ​ര​ങ്ങ​ളും അ​ണി​നി​ര​ന്നു. ജേ​താ​ക്ക​ളാ​യ സ്​​റ്റാ​ർ​സ് ടീ​മും മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മേ മി​ക​ച്ച സൗ​ദി ക​ളി​ക്കാ​രെ ടീ​മി​ലെ​ടു​ത്തി​രു​ന്നു. ദ​മ്മാ​മി​ൽ നി​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ബ​ഹ്‌​റൈ​ൻ ക​ളി​ക്കാ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ക​ളി​ക്കാ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സി​റാ​ജ് (മി​ക​ച്ച മ​ധ്യ​നി​ര പ്ര​തി​രോ​ധം), ഇ​നാ​യ​ത്ത് (മി​ക​ച്ച സെ​റ്റ​ർ) എ​ന്നീ ദ​മ്മാം ഇ​ന്ത്യ​ൻ ക്ല​ബ് ക​ളി​ക്കാ​ർ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി. ഷാ​ഹി​ൽ (മി​ക​ച്ച ക​ളി​ക്കാ​ര​ൻ, മി​ക​ച്ച അ​റ്റാ​ക്ക​ർ), ജം​ഷി (മി​ക​ച്ച റി​സീ​വ​ർ), നാ​യി​ഫ് (മി​ക​ച്ച സ​ർ​വി​സ്) എ​ന്നീ സ്​​റ്റാ​ർ​സ് ക​ളി​ക്കാ​രും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി. മു​സാ​ദ് അ​ൽ​ജ​ൻ​ഫാ​വി (സൗ​ദി), റോ​ലാ​ൻ​ഡ് റോ​ജോ, ജോ​യ​ൽ ജം​ബോ​ങ്ങ​നാ (ഫി​ലി​പ്പൈ​ൻ​സ്), ശ്രീ​രാ​ജ് (ഇ​ന്ത്യ​ൻ) എ​ന്നി​വ​ര​ട​ങ്ങി​യ റ​ഫ​റീ പാ​ന​ലാ​ണ് ക​ളി നി​യ​ന്ത്രി​ച്ച​ത്.

ജേ​താ​ക്ക​ൾ​ക്ക് മാ​ക്സ​ലൈ​ൻ ലോ​ജി​സ്​​റ്റി​ക്സ് റി​യാ​ദ് മാ​നേ​ജ​ർ ഉ​സ്മാ​ൻ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ താ​ഹി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും കൈ​മാ​റി. ഷാ​ജു വാ​ല​പ്പ​ൻ, ലു​ക്മാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​ൻ ക്ല​ബി​ന് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ലാ​ൽ, സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ടൂ​ർ​ണ​മെൻറ്​ ക​ൺ​വീ​ന​ർ അ​നി​ൽ മ​ണ​മ്പൂ​ർ, ചെ​യ​ർ​മാ​ൻ റ​സ്സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

ക​ളി​ക്കാ​ർ​ക്കും റ​ഫ​റി​മാ​ർ​ക്കും മെ​ഡ​ലും ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. റി​യാ​ദി​ലെ വി​വി​ധ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വി​ശി​ഷ്​​ടാ​ഥി​തി​ക​ളാ​യി മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​നെ​ത്തി​യി​രു​ന്നു. ബ​ത്​​ഹ​യി​ലെ തു​റ​ന്ന വേ​ദി​യി​ലാ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ളെ സാ​ക്ഷി​നി​ർ​ത്തി മ​ത്സ​ര​ങ്ങ​ളെ​ല്ലാം ന​ട​ന്ന​ത്.

Tags:    
News Summary - 4th Navodaya Maxline Volley-Stars Riyadh winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.