മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 30,000 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച്, തികച്ചും സംയോജിതമായ ഒരു സുരക്ഷാ-മേൽനോട്ട സംവിധാനമാണ് മന്ത്രാലയം ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. തീർഥാടകരുടെ സുഗമമായ യാത്ര ഉറപ്പാക്കുക, ജനക്കൂട്ട മാനേജ്‌മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കുക, ഹജ്ജ് കർമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ തീർഥാടകർക്ക് പൂർണ സുരക്ഷയൊരുക്കുക എന്നിവയാണ് ഈ വിപുലമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലും, പ്രായോഗിക ഫീൽഡ് പ്രവർത്തനങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് വിദ്ഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളോ പ്രവർത്തനപരമായ മാറ്റങ്ങളോ ഉണ്ടായാൽ അതിവേഗം പ്രതികരിക്കാൻ ഈ പരിശീലനം ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. തീർഥാടകരുടെ സാന്ദ്രതയേറിയ പ്രധാന സ്ഥലങ്ങളിൽ ഫീൽഡ് ടീമുകളുടെ സന്നദ്ധത മെച്ചപ്പെടുത്താനും, സേവനങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ പ്രതികരണ സമയം പരമാവധി കുറയ്ക്കാനും ഈ ഊർജിത പരിശീലന പരിപാടികൾ സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.