ജിദ്ദ: കോവിഡ് ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കുന്നതിനും വൈദ്യ പരിചരണത്തിനുമായി സൗദി ആരോഗ്യ മന്ത്രാലയം മുഴുവൻ സമയ ക്ലിനിക്കുകൾ സജ്ജമാക്കി. ‘തത്മൻ’ എന്ന പേരിൽ രാജ്യത്തെ എല്ലാ മേഖലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുമാണ് ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്. സൗഖ്യം ഉറപ്പാക്കുന്നു എന്നാണ് ‘തത്മൻ’ എന്ന വാക്കിെൻറ അർഥം.
ഇൗ ക്ലിനിക്കുകളിൽ കോവിഡ് ലക്ഷണമുള്ളവരെ ദിവസം 24 മണിക്കൂറും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ റിയാദ്, ഖസീം, അൽഅഹ്സ, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ക്ലിനിക്കുകൾ സജ്ജമാക്കിയിരിക്കുന്നത്.
പിന്നീട് മറ്റ് മേഖലകളിലും ആരംഭിക്കും. മൊത്തം 31 ക്ലിനിക്കുകളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. റിയാദ്, അൽഅഹ്സ, ഖസീം എന്നിവിടങ്ങളിൽ ആറ് വീതവും ജിദ്ദ, മക്ക എന്നിവിടങ്ങളിൽ അഞ്ച് വീതവും മദീനയിൽ മൂന്നും ക്ലിനിക്കുകളുണ്ട്.
https://www.moh.gov.sa/Documents/Tataman-Clinics.pdf എന്ന ലിങ്ക് വഴി ക്ലിനിക്കുകൾ എവിടെയാണെന്ന് അറിയാൻ സാധിക്കും. സ്വദേശികളും വിദേശികളും നിയമലംഘകരുൾപ്പെടെയുള്ളവരുമായ മുഴുവനാളുകളെയും ഇൗ ക്ലിനിക്കുകളിൽ സ്വീകരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. ശരീരോഷ്മാവ് കൂടുക തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് നേരെ ഇൗ ക്ലിനിക്കുകളിലെത്താം.
അത്തരം ലക്ഷണങ്ങളുള്ളവർക്ക് മാത്രമുള്ളതാണ് ‘തത്മൻ’ ക്ലിനിക്കുകളെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. രണ്ട് ദിവസത്തിനകം കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കും. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി രാജ്യം കാണിക്കുന്ന അതീവ താൽപര്യത്തിെൻറ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.